ഹൊസ്ദുർഗ് – പാണത്തൂർ – ബാഗമണ്ഡല ദേശീയ പാത വികസനം: മലനാട് വികസന സമിതി ഭാരവാഹികൾ വീരാജ്പേട്ട എംഎൽഎയെ കണ്ടു.

ഹൊസ്ദുർഗ് – പാണത്തൂർ – ബാഗമണ്ഡല ദേശീയ പാത വികസനം: മലനാട് വികസന സമിതി ഭാരവാഹികൾ വീരാജ്പേട്ട എംഎൽഎയെ കണ്ടു.

രാജപുരം: മലനാട് വികസന സമിതിയുടെ നേതൃത്വത്തിൽ, കർണ്ണാടക മുൻ സ്പീക്കറും, വീരാജ്പേട്ട എംഎൽഎ യുമായ കെ.ജി.ബൊപ്പയ്യയെ സന്ദർശിച്ച്, ഭാരത് മാല പദ്ധതിയിൽ രണ്ടാം ഫെയ്സിൽ ഉൾപ്പെടുത്തി ദേശീയ പാതയായി ഉയർത്താൻ പരിഗണിക്കുന്ന, ഹോസ്ദുർഗ്ഗ് – പാണത്തൂർ – ബാഗമണ്ഡല – മടിക്കേരി റോഡ് വികസനം വേഗത്തിലാക്കാൻ, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുടെ സജീവ ശ്രദ്ധയിൽ കൊണ്ടു വരാൻ ആവശ്യമായ ഇടപെടലുകൾ നടത്താൻ സഹായം തേടി. ടൂറിസം , തീർത്ഥാടനം, വാണിജ്യം, വിദ്യാഭ്യാസം, തൊഴിൽ മേഖലകളിൽ വൻ കുതിപ്പിന് കാരണമാകുന്ന ഈ പദ്ധതി നിർദ്ദിഷ്ട ബംഗളൂരു – മൈസൂരു – മംഗളൂരു എക്സ്പ്രസ്സ് ഹൈവേയും, കേരളത്തിലെ പ്രധാന ദേശിയ പാതയായ 66 മായും ബന്ധപ്പെട്ട പ്രധാന ഇടനാഴി ആണ്. ഇത് പൂർത്തിയായാൽ അന്തർസംസ്ഥാന പാതകളിൽ ഏറ്റവും ലാഭകരമായ, ദൂരക്കുറവുള്ള റോഡായി മാറും. ഈ കാര്യങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി തുടർ നടപടികൾക്ക് നേതൃത്വം നൽകുമെന്ന് വീരാജ്പേട്ട എംഎൽഎ കെ ജി ബൊപ്പയ്യ മലനാട് വികസന സമിതിയുടെ പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.
ബിജെപി കർണ്ണാടക സംസ്ഥാന നേതാവും, സീനിയർ സിറ്റിസൺ ഫോറം കൂർഗ് ജില്ലാ അധ്യക്ഷനും, മലനാട് വികസന സമിതി അഭ്യുദയകാംഷിയുമായ കോടി കെ പൊന്നപ്പയുടെ നേതൃത്വത്തിൽ ആണ്, മലനാട് വികസന സമിതി പ്രതിനിധികളായ സൂര്യ നാരായണ ഭട്ട്, ബി.അനിൽ കുമാർ എന്നിവർ എംഎൽഎ യെ സന്ദർശിച്ച് ചർച്ച നടത്തിയത്.ഇതിന്റെ തുടർന്ന് ജൂൺ മാസത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയെ കെ.ജി.ബൊപ്പയ്യയുടെ നേതൃത്വത്തിൽ കേരള – കർണ്ണാടക പ്രതിനിധി സംഘം ഡൽഹിയിൽ സന്ദർശിച്ച് തുടർനടപടികൾ വേഗത്തിലാക്കാൻ സഹായം തേടുവാൻ തീരുമാനിച്ചു.
ഇതോടൊപ്പം ബംഗളൂരു – മൈസൂരു – മടിക്കേരി – ബാഗമണ്ഡല – പാണത്തൂർ – ബളാന്തോട് – ബന്തടുക്ക – ഏരിഞ്ഞിപ്പുഴ – കാസർകോട് – മംഗളൂരു ഒരു എക്സ്പ്രസ്സ് ബസ്സ് നൈറ്റ് സർവ്വീസ് ആയി ആരംഭിക്കുവാൻ മലനാട് വികസന സമിതി നൽകിയ നിവേദനത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് കെ.ജി.ബൊപ്പയ്യ ഉറപ്പ് നൽകി.

Leave a Reply