കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി.

കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് പരിസ്ഥിതി ദിനാചരണം നടത്തി.

രാജപുരം: കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി ഏഴാംമൈലിലെ ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ, പരിസര വാസികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചു ശുചീകരണ പ്രവർത്തനങ്ങളും, പൂച്ചെടികൾ നാട്ടുപിടിപ്പിക്കലും നടത്തി പരിസ്ഥിതി സംരക്ഷണം ജനമനസുകളിൽ എത്തിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ജിജോമോൻ, ട്രഷറർ കപിൽ നമ്പ്യാർ, മെമ്പർമാരായ കരുണാകരൻ എളാടി, കെ.ജെ.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply