സ്കൂൾ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമില്ല : പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഗതാഗത മന്ത്രിക്ക് കത്തയച്ചു.
രാജപുരം: സ്കൂളുകളും കോളേജുകളും തുറന്ന് ഒരാഴ്ച പിന്നിട്ടിട്ടും യാത്ര സൗകര്യം ഇല്ലാതെ കഷ്ടപ്പെടുകയാണ് മലയോരത്തെ കുട്ടികളും രക്ഷിതാക്കളും.ബന്തടുക്ക, കുറ്റിക്കോൽ,കുണ്ടംകുഴി,കാസർകോട് എന്നിവിടങ്ങൽ പഠിക്കുന്ന കുട്ടികളാണ് യാത്ര സൗകര്യം ഇല്ലാതെ വലയുന്നത്. കോളിച്ചാലിൽ നിന്നും ബന്തടുക്ക വഴി കാസർകോടെക്ക് സർവീസ് നടത്തുന്ന ഏക സ്വകാര്യ ബസ്സ് മുന്നറിയിപ്പില്ലാതെ ട്രിപ്പ് മുടക്കിയത്തോടെയാണ് കുട്ടികളും രക്ഷിതാക്കളും പെരുവഴിയിലായത്. മലയോരത്തെ യാത്രക്കാരുടെ യാത്രപ്രശ്നം ഉടൻ പരിഹാരം കാണുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പനത്തടി പഞ്ചായത്ത് അംഗം എൻ.വിൻസെന്റ് നേതൃത്വത്തിൽ കുട്ടികൾ ജില്ലാകളക്ടർ, ഗതാഗത വകുപ്പ് അധികൃതർ എന്നിവർക്ക് കത്ത് അയച്ചു