കിസാൻ സർവീസ് സൊസൈറ്റി ബേളൂർ യൂണിറ്റ് ഉദ്‌ഘാടനവും, ഓഫീസ് ഉദ്‌ഘാടനവും നടത്തി.
രാജപുരം:ഏഴാംമൈലിൽ കിസാൻ സർവീസ് സൊസൈറ്റി ബേളൂർ ( കെ എസ് എസ് ) യൂണിറ്റ് ഓഫീസ് ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ നിർവഹിച്ചു. കെ എസ് എസ് ജില്ലാ പ്രസിഡന്റ് അനിൽകുമാർ അമ്പലത്തറയുടെ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.സി.ജിജോമോൻ കെ സി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പറും, വികസനകാര്യ സമിതി ചെയർമാനും, വ്യാപാരി വ്യവസായി ഓടയംച്ചാൽ യൂണിറ്റ് പ്രസിഡന്റുമായ ഷിനോജ് ചാക്കോ മുഖ്യാതിഥിയായി. സംഘടന ദേശീയ ചെയർമാൻ ജോസ് തയ്യിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറി
പി.കെ.ലാൽ ഭാരവാഹികളുടെ സ്ഥാനാരോഹണവും സത്യപ്രതിജ്ഞയും നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം.അനിൽകുമാർ മറുപടി പ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് വട്ടപ്പറമ്പിൽ, ജില്ലാ ട്രഷറെർ മുസ്‌തഫ മൊഗ്രാൽ പുത്തൂർ, കോടോം ബേളൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി.കുഞ്ഞികൃഷ്ണൻ, വനിതാ വിംഗ് പ്രസിഡന്റ് പ്രതീക്ഷ ജിജോമോൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. യൂണിറ്റ് ട്രഷറർ കപിൽ നമ്പ്യാർ നന്ദി പറഞ്ഞു