പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയാൻ ഏകദിന ബൈബിൾ കൺവെൻഷൻ നടത്തി.

പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയാൻ ഏകദിന ബൈബിൾ കൺവെൻഷൻ നടത്തി.

രാജപുരം: വിശുദ്ധ യൗസേപ്പിതാവിന്റെ തീർഥാടനകേന്ദ്രമായ പനത്തടി സെൻറ് ജോസഫ് ഫൊറോന ദേവാലയത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചകളിൽ നടത്തിവരുന്ന ഏകദിന ബൈബിൾ കൺവൻഷന് തുടക്കം കുറിച്ച് തലശ്ശേരി അതിരൂപതാ വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്നു നടന്ന വിശുദ്ധ കുർബാനയ്ക്കും വചനപ്രഘോഷണ ശുശ്രൂഷയ്ക്കും മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത കൺവെൻഷന് പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.ജോസഫ് പാലക്കീൽ, കൺവെൻഷൻ സംഘാടക സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നേർച്ചഭക്ഷണ വിതരണവും നടന്നു.

Leave a Reply