ചുള്ളിക്കര നന്മ ഡിന്നർസെറ്റ് ഉടമ പയ്യച്ചേരിയിലെ ടി.എംനാരായണൻ (82) നിര്യാതനായി.
രാജപുരം : ചുള്ളിക്കര നന്മ ഡിന്നർസെറ്റ് ഉടമ കൊട്ടോടി പയ്യച്ചേരിയിലെ ടി.എം നാരായണൻ (82) നിര്യാതനായി. ഭാര്യ : കെ.ശ്യാമള. മക്കൾ : കെ.പ്രമീള(നീതി മെഡിക്കൽ, പൂടംകല്ല്),കെ.ശോഭ (ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി), മെയ്‌സൺ കളരിക്കാൽ (അധ്യാപകൻ, ജി. എച്ച്.എസ്. എസ് ബളാൽ). മരുമക്കൾ: പി.ബാലകൃഷ്ണൻ (ചുള്ളിക്കര), എം.സുധാമൻ (മുണ്ടപ്പള്ളം), എ.വി രസിത ഉദിനൂർ (അധ്യാപിക, ഡോ. അംബേദ്കർ ജി.എച്ച്.എസ്.എസ് കോടോത്ത്). സഹോദരങ്ങൾ : പരേതരായ കമ്മാടത്തു, ആലാമി.