ഉപയോഗിച്ച് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പേനകൾ ശേഖരിച്ച് വിദ്യാർത്ഥികളുടെ ക്യാമ്പയിൻ.
രാജപുരം: പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് ലക്ഷ്യമിട്ട് പാണത്തൂർ ഗവ. വെൽഫെയർ സ്കൂൾ വിദ്യാർത്ഥികൾ ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് പേനകൾ പനത്തടി പഞ്ചായത്ത് ഹരിത കർമസേന പ്രവർത്തകർക്ക് കൈമാറി. ചടങ്ങ് പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു., ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുപ്രിയ ശിവദാസ് അധൃഷത വഹിച്ചു., ഹരിത കർമസേന പഞ്ചായത്ത് തല സെക്രട്ടറി ശ്രീമതി ആലിസ് സെബാസ്റ്റ്യൻ, അധ്യാപകരായ വി.രാജേഷ്, ശ്രീദേവി, കെ.എസ്.ഷീജ, മെറീന, എസ്.എൻ.ശ്രീകുമാർ എന്നിവർ സംസാരിച്ചു.