ലോക വയോജന പീഡന ബോധവൽക്കരണ ദിനം ആചരിച്ചു.

ലോക വയോജന പീഡന ബോധവൽക്കരണ ദിനം ആചരിച്ചു.

രാജപുരം: ലോക വയോജന പീഡന ബോധവൽക്കരണ ദിനം കേരള സീനിയർ സിറ്റിസൺസ് ഫോറം അരിപ്രോട്, ബളാംതോട്, ചാമുണ്ഡിക്കുന്ന്, പ്രാന്തർ കാവ് യൂണിറ്റുകളുടെയും പനത്തടി പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അരിപ്രോട് സായംപ്രഭ ഹോമിൽ നടന്നു. കോവി ഡിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന സായം പ്രഭ ഹോമിന്റെ തുടർ പ്രവർത്തനവും ഇതോടൊപ്പം ആരംഭിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനത്തിൽ വാർഡുമെമ്പർ കെ.ജെ.ജയിംസ് അദ്ധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. രാജപുരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ, മെയിന്റനൻസ് ട്രിബ്യൂണൽ കൺസീലിയേഷൻ ഓഫീസർ തോമസ് ടി തയ്യിൽ എന്നിവർ ദിനാചരണ സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർന്മാരായ കെ.കെ.വേണുഗോപാൽ, പ്രീതി മനോജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് 2007 ലെ നിയമം ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തി സംസാരിച്ചു. ബളാംതോട് യൂണിറ്റ് സെക്രട്ടറി എം.വി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. അരിപ്രോട് യൂണിറ്റ് സെക്രട്ടറി ശോശാമ്മ ചാക്കോ സംസാരിച്ചു.

Leave a Reply