രാജപുരം സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ കൂടി സ്പോർട്സ് സ്കൂളിലേക്ക്.

രാജപുരം സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ കൂടി സ്പോർട്സ് സ്കൂളിലേക്ക്.

രാജപുരം: മലയോരത്തിന് വീണ്ടും അഭിമാനമായി
രാജപുരം സ്കൂളിൽ നിന്നും രണ്ടു കുട്ടികൾക്ക് സെലക്ഷൻ. സ്കൂൾ നടത്തിവരുന്ന സ്പോർട്സ് കോച്ചിങ്ങിലൂടെ എട്ടാം ക്ലാസിലെ റ്റാനിയ കെ ബിജു, ഏഴാം ക്ലാസിലെ യദുകൃഷണ സുനിൽ എന്നീ കുട്ടികൾക്കാണ് കണ്ണൂർ ജി വി രാജ സ്പോർട്ട്സ് സ്കൂളിലേക്ക് സെലക്ഷൻ കിട്ടിയിരിക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് രാജപുരം ഫോളിഫാമിലിയുടെ കുട്ടികൾ മികച്ച നേട്ടമുണ്ടാക്കിയെടുത്തതിൽ രക്ഷാകർത്താക്കളും അധ്യാപകരും നാട്ടുകാരും വളരെ സന്തോഷത്തിലാണ്. കഴിഞ്ഞമാസമാണ് അനുഷ ഷാജൻ എന്ന കുട്ടിക്ക് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) യിലേക്ക് സെലക്ഷൻ കിട്ടിയത്.

Leave a Reply