പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണം : ജനശ്രീ .
രാജപുരം: പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ. നബാർഡ് ഫണ്ടിൽ നിന്നും ഒന്നരക്കോടിയിൽ അധികം രൂപ ചെലവഴിച്ച് രണ്ടു വർഷങ്ങൾക്കു മുൻപ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയ പനത്തടി ബഡ്സ് സ്കൂൾ ഉടൻ തുറന്നു പ്രവർത്തനം ആരംഭിക്കണമെന്ന് ബളാംതോട് ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ ചേർന്ന് ജനശ്രീ പനത്തടി മണ്ഡലം കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ജനശ്രീ ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. പൊതുപ്രവർത്തന രംഗത്ത് 27 വർഷം നിസ്വാർത്ഥ സേവനം കാഴ്ചവച്ച ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ചടങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾക്ക് സ്വീകരണം നൽകി. സുകുമാരൻ മാസ്റ്റർ, ശാന്ത കാഞ്ഞങ്ങാട്, എൻ.ഐ.ജോയ്, രാജു കട്ടക്കയം, രാജീവ് തോമസ്, വിനോദ് കുമാർ, എൻ.വിൻസെന്റ്, സജി പ്ലാച്ചേരിപുറത്ത്, എ.കെ.ദിവാകരൻ, വി.സി.ദേവസ്യ, എം.എം.തോമസ്, എൻ.ചന്ദ്രശേഖരൻ നായർ, സണ്ണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി വിനോദ് ഫിലിപ്പ് സ്വാഗതവും, സിന്ധു പ്രസാദ് നന്ദിയും പറഞ്ഞു.