കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു.
രാജപുരം: കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാറ്റാംകവല ജംഗ്ഷനിൽ വെച്ചും മാലോം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ പറമ്പ റോഡ് ജംഗ്ഷനിലും യാത്ര അവസാനിപ്പിക്കണം.