കനത്ത മഴയിൽ ജീവൻ പണയം വച്ച് കെഎസ് ഇബി ജീവനക്കാരുടെ ജോലി.
രാജപുരം: കനത്ത മഴയിലും കർത്തവ്യ നിരതരായി കെ എസ് ഇബി രാജപുരം സെക്ഷനിലെ ജീവനക്കാർ. ഇന്നലെ കരകവിഞ്ഞൊഴുകുന്ന കൊട്ടോടി പുഴയുടെ കുറുകെയുള്ള ലൈനിൽ സ്വന്തം ജീവൻ പണയം വച്ച് ജോലി ചെയ്ത ജീവനക്കാരന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ജോലിയുടെ ആത്മാർത്ഥത തുറന്നുകാട്ടുന്നതായി. വെള്ളം കയറിയതിനെ തുടർന്നു പുഴയോരത്തെ എച്ച് ടി ലൈനിന്റെ തൂണുകൾ വെള്ളത്തിലായിരുന്നു. പുഴയിലേക്ക് ചാഞ്ഞ് നിൽക്കുന്ന രീതിയിലാണ് വർഷങ്ങളായി തൂണ് നിൽക്കുന്നത്. അപകട ഭീഷണി നിലനിൽക്കുന്നതിനാൽ ഇവ മാറ്റി സ്ഥാപിക്കണമെന്നു ആവശ്യമുയർന്നിരുന്നു.