ചുള്ളിക്കര ഡോൺ ബോസ്കോയ്ക്ക് സമീപം വാഹനാപകടത്തിൽ ചിറ്റാരിക്കാൻ സ്വദേശി മരിച്ചു.
രാജപുരം: ചുള്ളിക്കര കൂട്ടക്കളം ഡോൺ ബോസ്കോയ്ക്ക് സമീപം കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റാരിക്കാൽ അരിയിരുത്തി സ്വദേശി വിപിൻ (23) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് അപകടം നടന്നത്. സ്കൂട്ടർ പൂർണമായും തകർന്നു. പരപ്പ സ്വദേശി ജോയിയുടെ കൂടെ വുഡ് പോളിഷിങ് ജോലി ചെയ്തുവരികയായിരുന്നു. ഇന്നു രാവിലെ രാജപുരത്ത് പുതിയ വർക്ക് നോക്കാൻ പോകുന്നതിനിടെയാണ് അപകടം.