പാണത്തൂരിൽ ഇരുചക്ര വാഹനം ഉൾപെടെ യുവാവ് പുഴയിൽ ഒലിച്ചു പോയി. യുവാവിനെ രക്ഷിച്ചു.
രാജ പൂരം: പാണത്തൂർ കൂലോം റോഡിലെ പുഴയിലെ പാലത്തിലൂടെ ഇരുചക്ര വാഹനത്തിൽ പോയ യുവാവ് ഒലിച്ചു പോയി. കല്ലപ്പള്ളിയിലെ പവൻ കുമാർ (25) ആണ് അപകടത്തിൽ പെട്ടത്. ഇയാളെ പിന്നീട് നാട്ടുകാർ രക്ഷിച്ചു. ഇന്നലെയാണ് സംഭവം. പാണത്തൂർ കൂലോം റോഡിലെ പാലത്തിലൂടെ കല്ലപ്പള്ളിയിലേക്ക് പോയതായിരുന്നു യുവാവ്. പാലത്തിൽ ഒരാഴ്ചയായി വെള്ളം കയറിയ നിലയിലായിരുന്നു. ഇതു വകവയ്ക്കാതെയാണ് യുവാവ് വാഹനം പുഴയിലിറക്കിയത്. അപകടം കണ്ട നാട്ടുകാരാണ് യുവാവിനെ രക്ഷപെടുത്തിയത്. ഇയാൾ ഓടിച്ചിരുന്ന ഇരു ചക്ര വാഹനം കണ്ടെത്താനായില്ല.