ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സർഗോത്സവം സംഘടിപ്പിച്ചു.

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സർഗോത്സവം സംഘടിപ്പിച്ചു.

രാജപുരം : ജൂലൈ -23, 24 തീയതികളിൽ കാഞ്ഞങ്ങാട് ആതിര നഗറിൽ നടക്കുന്ന ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബാലസംഘം പനത്തടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സർഗോത്സവം പരിപാടി കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ.ആർ.അക്ഷയ് അധ്യക്ഷത വഹിച്ചു. ഏരിയ കൺവീനർ പി.തമ്പാൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനിൽ പാറപ്പള്ളി, യദുകൃഷ്ണൻ, യു.ഉണ്ണികൃഷ്ണൻ, മധുസൂദനൻ, എ.സുകുമാരൻ, ഏരിയാ സെക്രട്ടറി കവിത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കടങ്കഥ, കവിതാലാപനം, ഉപന്യാസ രചന, ചിത്രരചന, ക്വിസ് എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.

Leave a Reply