കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം വേണം: കേരള കോൺഗ്രസ് (എം)
രാജപുരം: ബളാൽ പഞ്ചായത്തിലെ കൊന്നക്കാട്, മൈക്കയം പ്രദേശങ്ങളിൽ കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ. കഴിഞ്ഞ ദിവസം ഈ പ്രദേശങ്ങളിൽ ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. മനകാട്ടു പറമ്പിൽ വത്സ അടക്കമുള്ള നിരവധിപേരുടെ കൃഷിയിടങ്ങളിൽ ആന ശല്യം രൂക്ഷമാണ്. വർഷങ്ങളായി കൃഷിചെയ്തിരുന്ന ഭൂമിയാണ് കാട്ടാന നശിപ്പിച്ചത്. മൈക്കയം പ്രദേശത്ത് നാശനഷ്ടമുണ്ടായ ജനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, സ്ഥലം സന്ദർശിച്ച ജില്ലാപഞ്ചായത്ത് ക്ഷേമ കാര്യ സമിതി ചെയർമാൻ ഷിനോജ് ചാക്കോ ആവശ്യപെട്ടു. കേരള കോൺഗ്രസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ജോസ് ചെന്നക്കാട്ട് കുന്നേൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.