ചുള്ളിക്കരയിൽ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി.

ചുള്ളിക്കരയിൽ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി.

രാജപുരം: ചുള്ളിക്കരയിൽ പ്രതിഭ ലൈബ്രറിയുടെ നേതൃത്വത്തിൽ രാജപുരം ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ മഴക്കാല രോഗ പ്രതിരോധ മരുന്ന് വിതരണവും മെഡിക്കൽ ക്യാമ്പും നടന്നു. കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ആൻ സി ജോസഫ് ഉൽഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.പി.ബഷീറ ബോധവൽക്കരണ ക്ലാസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ബി.കെ. സുരേഷ് ആദ്യ മരുന്ന് വിതരണം നടത്തി. ക്ലബ് സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും ലൈബ്രറി കൗൺസിലർ എം.ഡി.ജോസുകുട്ടി നന്ദിയും പറഞ്ഞു

Leave a Reply