ഹോളി ഫാമിലി എ എൽ പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് .

ഹോളി ഫാമിലി എ എൽ പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് .

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ജനാധിപത്യ രീതിയിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള വിവിധ ഘട്ടങ്ങൾ മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പ്രിസൈഡിംഗ് ഓഫീസർ , പോളിംഗ് ഓഫീസർമാർ ,ബൂത്ത് ഏജന്റുമാർ എന്നിവരുടെ ജോലികൾ നോക്കിക്കാണുവാനും രഹസ്യമായി എങ്ങനെ വോട്ട് രേഖപ്പെടുത്താമെന്നും കുട്ടികൾ തിരിച്ചറിഞ്ഞു. കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും ജനാധിപത്യ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുന്നതിനും നേതൃപാടവം, സംഘബോധം, സഹകരണ മനോഭാവം എന്നിവ വളർത്തുന്നതിനും ജനാധിപത്യമായ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ നേരനുഭവത്തിലൂടെ മനസ്സിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു.

Leave a Reply