ഹോളി ഫാമിലി എഎൽപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു.
രാജപുരം ; ഹോളി ഫാമിലി എഎൽപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രയാത്രാ സ്മരണ, ചാന്ദ്രദിന ചിത്ര പ്രദർശനം, ചാന്ദ്രദിന സന്ദേശം, ചാന്ദ്രദിന ക്വിസ് എന്നീ കൗതുക പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ ചാന്ദ്രദിനപ്പാട്ട്, പ്രസംഗം, നൃത്തം തുടങ്ങിയ കലാപരിപാടികളും നടത്തി. ചാന്ദ്രദിന പ്രവർത്തനങ്ങൾക്ക് പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രഹാം, ഷൈബി എബ്രാഹം, സോണി കുര്യൻ, ശ്രുതി ബേബി, അനില തോമസ്, ചൈതന്യ ബേബി, ഷീജ ജോസ്, ഡോൺ സി ജോജോ, അധ്യാപിക ആതിര ലിറ്റി ബാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.