പ്രതിഭാ സംഗമം സംഘടിപ്പിച്ചു.

പ്രതിഭാ സംഗമം
സംഘടിപ്പിച്ചു.

രാജപുരം: ജനാധിപത്യ മഹിളാ അസോസിയേഷൻ പനത്തടി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഏഴാംമൈലിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഏരിയാ പരിധിയിലെ പ്രമുഖരും പ്രശസ്തരുമായ വനിതകളെയാണ് പ്രതിഭാ സംഗമത്തിൽ അനുമോദിച്ചത്. ആഗസത് 6, 7, തീയ്യതികളിൽ പാറപ്പള്ളിയിലാണ് സമ്മേളനം നടക്കുന്നത്. പ്രതിഭാ സംഗമം ജില്ലാ കമ്മിറ്റി അംഗം പി.ശാന്തകുമാരി ഉൽഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡൻ്റ് രജനികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകൾക്കുള്ള ഉപഹാരം കോടോം-ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ, മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി സൗമ്യ വേണുഗോപാൽ, എന്നിവർ വിതരണം ചെയ്തു. ലതാ അരവിന്ദൻ, സുപ്രിയ, കെ.വി.ശിൽപ്പ , പി.ശ്രീജ, പ്രസന്ന പ്രസാദ്, പി.എൽ.ഉഷ എന്നിവർ സംസാരിച്ചു.

Leave a Reply