രാജപുരം
സ്വാതന്ത്ര്യത്തിൻ്റെ 75-)0 വാർഷിക ദിനാചരണം സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ലോക്കലിലെ എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും, ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂടംകല്ല് ടൗണിൽ ദേശീയ പതാക ഉയർത്തി ആചരിച്ചു. സ്വാതന്ത്രദിനാഘോഷം സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജോഷി ജോർജ് ഉദ്ഘാടനം ചെയ്തു. നാരായണൻ അരിച്ചെപ്പ് അധ്യക്ഷനായി. കെ എ പ്രഭാകരൻ പതാക ഉയർത്തി. ഷാലു മാത്യു സ്വാതന്ത്ര്യ സന്ദേശം നൽകി. ഇ രാജി ഭരണഘടന ആമുഖം ചൊല്ലിക്കൊടുത്തു. ലോക്കൽ സെക്രട്ടറി എ കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.