ജൂബിലി വർഷത്തിൽ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വാതന്ത്ര്യത്തിൻ്റെ അമൃതോത്സവം പകിട്ടാർന്ന രീതിയിൽ സംഘടിപ്പിച്ചു
മാലക്കല്ല്.: സ്വാതന്ത്ര്യത്തിൻ്റെ 75-ാമത് വാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ മാലക്കല്ല് സെൻറ് മേരീസ് എ യു പി സ്കൂളിൽ സംഘടിപ്പിച്ചു, 13-ാം തിയ്യതി എല്ലാം വീടുകളിലും ഹർഘർ തിരംഗയുടെ ഭാഗമായി പതാക ഉയർത്തുകയുണ്ടായി, സ്കൂൾ തലത്തിൽ കുട്ടികൾക്കായി പതാക നിർമ്മാണം, ചിത്രരചന, പ്രസംഗം, ക്വിസ്സ് എന്നിവ സംഘടിപ്പിച്ചു, സ്വാതന്ത്ര്യ ദിനത്തിൽ സ്കൂൾ മാനേജർ .ഫാ.ഡിനോ കുമ്മണിക്കാട്ട് പതാക ഉയർത്തി, കുട്ടികളുടെ ഡിസ്പ്ല, ആകർഷകമായ ഘോഷയാത്ര, ധീര സ്വാതന്ത്ര്യ സമര പോരാളികളുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന എന്നിവ നടത്തി. വിവിധ മേഖലകളെ പ്രതിനിധികരിച്ച് സ്കൂൾ മാനേജർ പഞ്ചായത്ത് പ്രതിനിധികൾ. പി.ടി.എ ഭാരവാഹികൾ, വ്യാപാരി വ്യവസായി എകോപന സമിതി പ്രതിനിധി, കൈക്കാരൻമാർ, വിവിധ കമ്മറ്റി കൺവീനർമാർ, അധ്യാപക ,വിദ്യാർത്ഥി പ്രതിനിധികൾ , വിവിധ കമ്മറ്റി കൺവീനർമാർ എന്നിവർ പുഷ്പാർച്ചന നടത്തി. ഇതിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ സ്ക്കൂൾ പ്രധാനാധ്യാപകൻ എം.എ.സജി സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് മുഖ്യ സന്ദേശം നൽകി, വാർഡ് മെമ്പർ മിനി ഫിലിപ്പ് , പി ടി എ പ്രസിഡണ്ട് എ.സി.സജി, രാജു തോമസ് എന്നിവർ സംസാരിച്ചു.