കർഷക ദിനത്തിൽ പച്ചക്കറി തൈ വിതരണം ചെയ്തു.

കർഷക ദിനത്തിൽ പച്ചക്കറി തൈ വിതരണം ചെയ്തു.

രാജപുരം : ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്തിലെ 10-ാം വാര്‍ഡ് അരിപ്രോട് പച്ചക്കറിതൈകള്‍ വിതരണം ചെയ്തുകൊണ്ട് ആചരിച്ചു.
പ്രശസ്ത സിനിമാതാരം കൂക്കള്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു.
പനത്തടി കൃഷി ഓഫീസര്‍ ശ്രീലേഷ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡുമെമ്പര്‍ കെ.ജെ.ജയിംസ് സ്വാഗതം പറഞ്ഞു. ജില്ലാ ഏ.ഡി.സി മെമ്പര്‍ മൈക്കിള്‍ പൂവത്താനി, സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് എന്നിവര്‍ സംസാരിച്ചു. എ.ഡി.എസ് മെമ്പര്‍ ശശികല നന്ദി പറഞ്ഞു.
പച്ചമുളക്, പയര്‍, വെണ്ട, വഴുതന, തക്കാളി എന്നിവയുടെ തൈകളാണ് വിതരണം ചെയ്തിട്ടുള്ളത്. വാര്‍ഡില്‍ കണ്ടെത്തിയിട്ടുള്ള ആറ് പ്ലോട്ടുകളില്‍ ഇവ കൃഷി ചെയ്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വളരെ വലിയ ദൗത്യമാണ് വാര്‍ഡ് ഏറ്റെടുത്തിട്ടുള്ളത് .

Leave a Reply