കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കർഷക ദിനം ആചരിച്ചു.
രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ കർഷക ദിനം വ്യത്യസ്‌ത പരിപാടികളോടെ ആചരിച്ചു. പ്രത്യേകം ചേർന്ന അസംബ്ലിയിൽ കുട്ടി കർഷകൻ ആയി തെരെഞ്ഞെടുത്ത അതുൽ കൃഷ്ണയെ ആദരിച്ചു. പ്രധാനധ്യാപിക കെ.ബിജി ജോസഫ് അധ്യക്ഷത വഹിച്ചു. അസംബ്ലിയിൽ കുട്ടികൾ തയ്യാറാക്കിയ വിവിധ തരം കൃഷികളേയും കൃഷിരീതികളേയും കുറിച്ചുള്ള പതിപ്പ് പ്രകാശനം ചെയ്തു. വിദ്യാരംഗം കൺവീനർ എ.ഗീത, വിദ്യാർത്ഥി നിവേദ്യ പ്രസംഗിച്ചു. ആദിലക്ഷ്മി ഗാനമാലപിച്ചു. സീനിയർ അസിസ്റ്റൻ്റ് വി.കെ.കൊച്ചുറാണി , മലയാളം അധ്യാപിക വി ആർ.സവിത , കെ.മധുസൂദനൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.