പനത്തടി സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ പ്രതിഭകളെ ആദരിച്ചു.
രാജപുരം: കോളിച്ചാൽ : ഭാരത സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം, പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ എന്നിവയോടനുബന്ധിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ പ്രതിഭകളെ ആദരിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി എം എസ് സി ഇലക്ട്രോണിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നിമ്മി അഞ്ചുകണ്ടത്തിൽ, കോഴിക്കോട് വച്ച് നടന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹെവി വെയ്റ്റ് ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ആഞ്ജലീന ബിജു ഓലിക്കൽ എന്നിവരെ തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ഉപഹാരം നൽകി ആദരിച്ചു . പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം ദേശീയ പതാക ഉയർത്തി. അസി.വികാരി ഫാ .ജോസഫ് പാലക്കീൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.