മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി.

മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് സംഘാടക സമിതിയായി.

രാജപുരം: അഖ്യലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഓക്ടോബര്‍ 16,17 തീയതികളില്‍ കള്ളാറില്‍ നടക്കും. കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം വിജിയിപ്പിക്കുന്നതിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പ്രതിനിധി സമ്മേളനം കള്ളാറിലും, 5000 പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുസമ്മേളനം രാജപുരത്തും നടക്കും. സമ്മേളനത്തിന്റെ ഭാഗമായി പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ചു കൊണ്ടു വിവിധ കലാകായിക മത്സരങ്ങളും, ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സമ്മേളനങ്ങളും നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിന് 501 അംഗ ജനറല്‍ കമ്മിറ്റിയും, 101 അംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും അടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണയോഗം സംസ്ഥാന ട്രഷറര്‍ ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റിയംഗം എം.വി.കൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.സുമതി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി, ദേവി രവീന്ദ്രന്‍, സിപി എം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സൗമ്യ വേണുഗോപാലന്‍ സ്വാഗതവും, ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ഇ.പത്മാവതി, എം.സുമതി, പി.സി.സുബൈദ, ബേബി ബാലകൃഷ്ണന്‍ (രക്ഷാധികാരികള്‍), എം.വി.കൃഷ്ണന്‍ (ചെയര്‍മാന്‍), ഒക്ലാവ് കൃഷ്ണന്‍, പി.ദാമോദരന്‍, പി.കെ.രാമചന്ദ്രന്‍, പി.ജി.മോഹനന്‍, ഷാലു മാത്യു (വൈസ് ചെയര്‍മാന്‍മാര്‍), എം.ലക്ഷ്മി (കണ്‍വീനര്‍), സൗമ്യ വേണുഗോപാലന്‍, പി.വി.ശ്രീലത, രജനികൃഷ്ണന്‍, പ്രസന്ന പ്രസാദ് (ജോയിന്റ് കണ്‍വീനര്‍മാര്‍).

Leave a Reply