മാലക്കല്ല് ത്രിവേണി സ്റ്റോറിൽ ഓണം സബ്സിഡി വിപണി ആരംഭിച്ചു.
രാജപുരം: മാലക്കല്ല് ത്രിവേണി സ്റ്റോറിൽ കണ്‍സ്യൂമെര്‍ഫെഡ് ഓണം സബ്സിഡി വിപണി ആരംഭിച്ചു. സെപ്റ്റംബര്‍ 7 ന് സമാപിക്കും. ജില്ലയിൽ ഹോസങ്കടി, മുള്ളേരിയ, ബന്തടുക്ക, കാഞ്ഞങ്ങാട്, മാലക്കല്ല്, ഭീമനടി എന്നീ ത്രിവേണികളില്‍ നടത്തമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിത്യോപയോഗ സാധനങ്ങള്‍ പൊതുമാര്‍ക്കറ്റിനെ അപേക്ഷിച്ചു വിലക്കുറവില്‍ നല്‍കുന്ന ത്രിവേണികള്‍ വിലകയറ്റം പിടിച്ചു നിറുത്തുന്നതില്‍ നിര്‍ണായക ഇടപെടല്‍ നടത്തി വരികയാണ്. ഇത് പൊതു ജനങ്ങള്‍ക്ക് ആശ്വാസമേകുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. മില്‍മയുടെ സ്‌പെഷ്യല്‍ ഓണം കിറ്റും ത്രിവേണികളില്‍ ലഭ്യമാണ്.