
ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റി ഓണക്കോടി വിതരണം ചെയ്തു.
രാജപുരം: കളളാർ പഞ്ചായത്തിലെ മുഴുവൻ ഹരിത കർമ്മ സേനാ അംഗങ്ങൾക്ക്മഹിളാ കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകുന്ന ഓണക്കോടി വിതരണോദ്ഘാടനം
രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ബി.രമ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് കള്ളാർ മണ്ഡലം പ്രസിഡൻ്റ് എം.എം.സൈമൺ, വി.കെ.ബാലകൃഷണൻ, ബ്ലോക്ക് പഞ്ചായത്തംഗം സി.രേഖ, മഹിളാ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ലതാ ബാലകൃഷണൻ , ഹരിത കർമ്മ സേന പഞ്ചായത്ത് സെക്രട്ടറി വിമല കൃഷണൻ എന്നിവർ സംസാരിച്ചു. രജിത പ്രവീൺ സ്വാഗതവും പ്രേമ കൃഷ്ണൻ നന്ദിയും പറഞ്ഞു