ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണത്തിനു തുടക്കമായി.

ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പാചരണത്തിനു തുടക്കമായി.

രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനും എട്ടു നോമ്പാചരണത്തിനും തുടക്കമായി. വൈകിട്ട് 4.30 ന് നടന്ന ആരാധന, ജപമാല, ലദീഞ്ഞ്, വിശുദ്ധകുർബാന എന്നിവയക്ക് ഫാ.സണ്ണി തോമസ് ഉപ്പൻ കാർമികത്വം വഹിച്ചു. വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ.ജോഷി വലിയവീട്ടിൽ, ഫാ.ഏബ്രഹാം പുതുക്കുളത്തിൽ, ഫാ.അഭിലാഷ് കൊച്ചുപറമ്പിൽ, ഫാ.ഷിനോജ് വെള്ളായിക്കൽ, ഫാ.എമ്മാനുവേൽ കൂനൻ കീയിൽ, ഫാ.ജോസ് തറപ്പുതൊട്ടിയിൽ, ഫാ. ജോബി കാചനോലിക്കൽ, ഫാ.ജോഷി വല്ലർ കാട്ടിൽ എന്നിവർ കാർമികത്വം വഹിക്കും. 10 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ.സിബിൻ കൂട്ടകല്ലുങ്കൽ കാർമികത്വ വഹിക്കും, തുടർന്ന് തിരുനാൾ പ്രദക്ഷിണം. തിരുനാൾ സന്ദേശം തുടങ്ങിയവ നടക്കും. ഫാ.അഭിലാഷ് കൊട്ടുപറമ്പിൽ, ഫാ.ഡിനോ കുമ്മനിക്കാട്ട്, ഫാ.ജോയി കട്ടിയാങ്കൽ, ഫാ.ജോർജ് പുതുപറമ്പിൽ എന്നിവർ കാർമികത്വം വഹിക്കും. 11 ന് നടക്കുന്ന തിരുക്കർമങ്ങൾ ക്ക് ഫാ.മാത്തുക്കുട്ടി കൊളക്കാട്ടുകുടി മുഖ്യകാർമികത്വം വഹിക്കും. ഫാ.ലിജു മുളകുമറ്റത്തിൽ, ഫാ.സിജോ തേക്കും കാട്ടിൽ, റിറ്റോ പുത്തൻപുരയ്ക്കൽ എന്നിവർ സഹകാർമികരാകും. ഫാ.ഷിജോ കുഴിപ്പള്ളിൽ തിരുനാൾ സന്ദേശം നൽകും. ഫാ.മനോജ് കരിമ്പുഴിക്കൽ ആശീർവാദം നൽകും.

Leave a Reply