ചുള്ളിക്കര ഓണാഘോഷം : അമ്പലത്തറ സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി.

ചുള്ളിക്കര ഓണാഘോഷം : അമ്പലത്തി സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി.

രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറിയുടെ അൻപതാം വാർഷികവും പൗരാവലിയുടെ നേതൃത്വത്തിൽ നടത്തുന്ന മുപ്പത്തിയെട്ടാമത് ഓണാഘോഷങ്ങളുടെയും ഭാഗമായി നടത്തുന്ന വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. സംഘടക സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും സമാഹരിച്ച അരലക്ഷത്തിൽപ്പരം രൂപയുടെ ഭക്ഷണ സാധനങ്ങളും അവശ്യ സാധനങ്ങളും അമ്പലത്തറ സ്നേഹലയത്തിലെ അന്തേവാസികൾക്ക് എത്തിച്ചു നൽകി. കള്ളാർ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലയിൽ, സ്നേഹാലയം ഡിറക്ടർ ഈശോ ജോസിന് കൈമാറി. ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സിനു കുര്യാക്കോസ്, സെക്രട്ടറി കെ.മോഹനൻ, ട്രഷറർ സജിത്ത് ലുക്കോസ് എന്നിവർ നേതൃത്വം നൽകി. അന്തേവാസികൾക്കൊപ്പം ഓണം ആഘോഷിച്ചു. വേറിട്ട അനുഭവത്തിലൂടെ ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി മാതൃകയായി ,

Leave a Reply