മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ഓണം ആഘോഷിച്ചു.

മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്കൂളിൽ ഓണം ആഘോഷിച്ചു.

മാലക്കല്ല്: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ ആയിരിക്കുന്ന സെന്റ് മേരീസ് എ. യു. പി സ്കൂളിൽ ഓണാഘോഷം നടത്തി. കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്ത ഓണാഘോഷ പരിപാടികളിൽ സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. അമൃത ടിവി ഫൺസ് അപ്പോൺ എ ടൈം ഫെയിം മുകേഷ് ഒ എം ആറിന്റെ സാന്നിധ്യം പരിപാടികൾക്ക് മികവേകി. കള്ളാർ പഞായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ , വൈസ് പ്രസിഡന്റ് പ്രിയ ഷാജി, പനത്തടി പഞ്ചായത്ത് മെമ്പറും പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ കെ.ജെ.ജയിംസ്, കള്ളാർ പഞ്ചായത്തംഗങ്ങളായ സജി ഓണശേരി, മിനി ഫിലിപ്, സ്കൂൾ ഹെഡ്മാസ്റ്റർ എം.ഐ.സജി എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വടംവലി, കസേരകളി, മലയാളിമങ്ക, മാവേലിമന്നൻ, പൂക്കള മത്സരം തുടങ്ങിയ വിവിധങ്ങളായ മത്സര പരിപാടികളിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി വർഷത്തെ ഓണാഘോഷത്തിന് പകിട്ടേകാനായി മദർ പി ടി എ യും പൂർവ്വ വിദ്യാർത്ഥികളുമായ 75 പേർ അണിനിരന്ന മെഗാ തിരുവാതിരയും ഓണക്കളിയും ഉണ്ടായിരുന്നു. വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയുണ്ടായിരുന്നു.

Leave a Reply