രാജപുരം: ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന സന്ദേശം ഉര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പച്ചക്കറി വിത്ത് വിതരണപദ്ധതിയുടെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ വായനശാലയുടെ നേതൃത്വത്തില്‍ രാജപുരം കൃഷിഭവന്റെ സഹകരണത്തോടെ കുടുംബശ്രീ അംഗങ്ങള്‍ക്കും, കര്‍ഷകര്‍ക്കും പച്ചക്കറി വിത്ത് വിതരണം നടത്തി. മികച്ച കര്‍ഷകന്‍ കെ കെ തോമസ് കുടുന്തനാംകുഴി പരിപാടി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി കെ മുഹമ്മദ് അധ്യക്ഷനായി. എ ഡി എസ് അംഗം ലതശ്രീധരന്‍, വനിത വേദി കണ്‍വീനര്‍ ഇ രാജി എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, േൈല്രബറിയന്‍ രമ്യസന്തോഷ് നന്ദിയും പറഞ്ഞു