മലയോര മേഖലയിലെ ഗന്ധര്‍വ്വ ഗായകന്‍ രതീഷ് കണ്ടടുക്കത്തെ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മാനേജര്‍ ഫാദര്‍ ഷാജി വടക്കേത്തൊട്ടി പൊന്നാടയണിയിച്ചു ആദരിച്ചു

  • രാജപുരം: മലയോര മേഖലയിലെ ഗന്ധര്‍വ ഗായകന്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളില്‍. വായന പക്ഷാചരണത്തിന്റെ രണ്ടാം ദിനം മലയോര മേഖലയുടെ അനുഗ്രഹീത ഗായകന്‍ രതീഷ് കണ്ടടുക്കം ആയിരം കുട്ടികള്‍ക്ക് ആയിരം പുസ്തകം എന്ന പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗാന ഗന്ധര്‍വന്‍ യേശുദാസിന്റെ ഗാനങ്ങള്‍ ആലപിച്ച അദ്ദേഹം വിദ്യാര്‍ത്ഥികളുടെ ഹര്‍ഷാരവം ഏറ്റുവാങ്ങി. സ്‌കൂള്‍ മാനേജര്‍ ഫാ ഷാജി വടക്കേതൊട്ടി ശ്രീ. രതീഷ് കണ്ടടുക്കത്തെ പൊന്നാടയണിയിച്ച് ആദരിക്കുകയും ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബെസി എസ്.ജെ.സി ഉപഹാരം സമര്‍പ്പിക്കുകയു0 ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.യു മാത്യു, കളളാര്‍ ഗ്രാമപഞ്ചായക്ക് വാര്‍ഡ് മെമ്പര്‍ സൈമണ്‍ മണ്ണൂ, എന്നിവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി . ലൂക്കോസ് മാത്യു സ്വാഗതവും ഫിലിപ്പ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Leave a Reply