കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ഉന്നത വിജയികളെ ആദരിച്ചു
രാജപുരം: കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി എസ് എസ് എൽസി , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയികളെ കാഷ് അവാർഡും മോമോന്റോയും നൽകി ആദരിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഒ.ടി.ചാക്കോ ഉത്ഘാടനം ചെയ്തു.
വാർഡ് പ്രസിഡന്റ് ജോസ് മരുതൂർ അധ്യക്ഷ വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ജോണി പെരുമാനൂർ , സെക്രട്ടറി റോയി പറയക്കോണത്തു , വാർഡ് മെമ്പർ ലീല ഗംഗാധരൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഫണ്ട് ശേഖരണം കെ.ജെ.കുര്യൻ ബൂത്ത് പ്രസിഡന്റ് സനോജ് ജോണിന് നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി ഇ.കെ.ഗോപാലൻ സ്വാഗതവും ഷീന ജോഷി നന്ദിയും പറഞ്ഞു.