
അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും
സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത്
9-ാം വാർഡ് അട്ടക്കണ്ടം കുടുംബശ്രീ എഡിഎസ്, ജെൻഡർ റിസോഴ്സ് സെന്റർ, കേരള പോലീസ് വനിത സെൽ കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ അട്ടക്കണ്ടം സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും
സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി.ജഗന്നാഥ് അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി കൗൺസിലർ കെ.വി.തങ്കമണി, സിവിൽ പോലീസ് ഓഫീസർമാരായ പ്രസീത, സജിത എന്നിവർ ക്ലാസ്സെടുത്തു. വാർഡ് കൺവീനർ മധു കോളിയാർ, ശങ്കരൻ നമ്പൂതിരി , രാമകൃഷ്ണൻ കോളിയാർ, എഡിഎസ് പ്രസിഡൻ്റ് പി.കെ.ശ്രീജ.പി, ടി.വി.ലതിക .എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു കുടുംബശ്രീ സിഡിഎസ് അംഗം പി.ജാനകി സ്വാഗതവും എഡിഎസ് സെക്രട്ടറി ശ വി.വി.ശശികല നന്ദിയും പറഞ്ഞു.അട്ടക്കണ്ടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സും
സ്വയം പ്രതിരോധ പരിശീലനവും സംഘടിപ്പിച്ചു.