അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധ.

അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധ.

രാജപുരം: അട്ടേങ്ങാനം ചക്കിട്ടടുക്കത്ത് തെരുവ് നായയുടെ കടിയേറ്റ പശുവിന് പേവിഷ ബാധയേറ്റു. രണ്ടാഴ്ച മുൻപാണ് ചക്കിട്ടടുക്കത്തെ കമ്പിക്കാനം കുഞ്ഞിരാമൻ നായരുടെ പശുവിനെ തെരുവ് നായ കടിച്ചത് . ചക്കിട്ടടുക്കം സമീപപ്രദേശത്തെ നാല് പേർക്കും , മറ്റു വളർത്തുമൃഗങ്ങൾക്കും അന്ന് കടിയേറ്റിരുന്നു. പേവിഷ ബാധയ്ക്കെതിരെ കുത്തിവയ്പ്പ് നൽകിയെങ്കിലും കഴിഞ്ഞ ദിവസം പശുവിനു പേയുടെ ലക്ഷണങ്ങൾ കാണിക്കുകയായിരുന്നു. രക്ഷിക്കാൻ സാധിക്കാത്ത വിധം പശു അവശനിലയിലാണ്.

Leave a Reply