രാജപുരം: പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും , സാമൂഹിക സാംസ്‌കാരിക രംഗത്തെ ഉജ്ജ്വല വ്യക്തിത്വവും , ദുബായിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയും ,
ഗോള്‍ഡന്‍ വിസ ഹോള്‍ഡറും , പനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനുമായ കൂക്കള്‍ രാമചന്ദ്രന്‍ നായര്‍ (52) അന്തരിച്ചു. ഭാരൃ : രജനി രാമചന്ദ്രന്‍, മക്കള്‍: കവിത രാമചന്ദ്രന്‍ ( വിദ്യാര്‍ത്ഥി കാനഡ), കിഷന്‍ രാമചന്ദ്രന്‍ (വിദ്യാര്‍ത്ഥി ദുബായ്). സഹോദരങ്ങള്‍: (കൂക്കള്‍ രാഘവന്‍ (ഫിലിം ആര്‍ട്ടിസ്റ്റ്), കൂക്കള്‍ ബാലകൃഷ്ണന്‍ (ആര്‍.എസ്.പി.ജില്ലാ കമ്മിറ്റി അംഗം) , ദാക്ഷായണി (പരപ്പ), രമണി (മാലോം), രുഗ്മിണി (കാഞ്ഞങ്ങാട്), പരേതരായ കൂക്കള്‍ നാരായണന്‍ നായരുടെയും പാട്ടിയമ്മയുടെയും മകനാണ്.