സ്‌നേഹതീരം 1985 എസ് എസ് എല്‍ സി ബാച്ച് രാജപുരത്ത് കുടുംബസംഗമം നടത്തി

രാജപുരം: 1985- ല്‍ രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും പത്താം ക്ലാസ് കഴിഞ്ഞ് സഹപാഠികളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്നുള്ള കുടുംബ സംഗമം രാജപുരം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. രാവിലെ 10:30ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിച്ച പരിപാടി സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്‌നേഹതീരം പ്രസിഡന്റ് തങ്കമ്മ തോമസ് അധ്യക്ഷത വഹിച്ചു. മരണമൂലം വേര്‍പിരിഞ്ഞു പോയ സഹപാഠികള്‍ക്കും പഠിപ്പിച്ച അധ്യാപകര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടായിരുന്നു സംഗമത്തിന് തുടക്കം കുറിച്ചത്. ആന്‍സി ടോമി അനുശോചന കുറിപ്പ് വായിച്ചു. സ്‌നേഹതീരം സെക്രട്ടറി ടോമി ചെട്ടിക്ക ത്തോട്ടത്തില്‍ സ്വാഗതവും ട്രഷറര്‍ പ്രഭാകരന്‍ കെ എ നന്ദിയും പറഞ്ഞു. വൈകിട്ട് 4 30 വരെ നീണ്ടുനിന്ന സംഗമം വിവിധ സമയങ്ങളിലായി ക്രമീകരിച്ച് പരിചയപ്പെടല്‍, കലാപരിപാടികള്‍ വിവിധയിനം മത്സരങ്ങളും നടത്തപ്പെട്ടു. നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ജനറല്‍ബോഡിയും തുടര്‍ന്ന് പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു. ഭാരവാഹികളായി നിലവിലുള്ള പ്രസിഡന്റ് തങ്കമ്മ തോമസ്, സെക്രട്ടറി ടോമി ചെട്ടിക്കത്തോട്ടത്തില്‍, ട്രഷറര്‍ പ്രഭാകരന്‍ കെ എ എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു. പുതിയ വൈസ് പ്രസിഡണ്ടായി പ്രകാശ് കനകമൊട്ട, സെക്രട്ടറി കുമാരി ഓമന, കോഡിനേറ്ററായി സിബി ജോസഫ് ചക്കാലയ്ക്കലും തിരഞ്ഞെടുക്കപ്പെട്ടു. വിവിധ പരിപാടികള്‍ക്ക് പ്രകാശ് കനകമൊട്ട, സിബി ചക്കാലക്കല്‍, ടോമി പറമ്പടത്തുമലയില്‍, സാലു അയിലാറ്റില്‍, ബേബി പേഴുംകാട്ടില്‍, സജി മുളവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply