ഉഷസ് വായനശാലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

രാജപുരം : ഭാരതീയ ചികിത്സാ വകുപ്പ്, ഗവ :ആയുർവേദ ഡിസ്‌പെൻസറി കൊട്ടോടി, ഉഷസ് വായനശാല അയ്യങ്കാവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വായനശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും, ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സി.രേഖ ഉത്ഘാടനം ചെയ്തു.
വായനശാല പ്രസിഡന്റ്‌ ബി.രത്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അജിത് കുമാർ, എച്ച്എം സി മെമ്പർ രഞ്ജിത്ത് നമ്പ്യാർ കൊട്ടോടി, ഉഷസ് പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ്‌ എ. കെ. മാധവൻ,എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എ.ഹമീദ് സ്വാഗതവും, കമ്മിറ്റിഅംഗം കെ കുമാരൻ നന്ദിയും പറഞ്ഞു. ഡോ.സി.ഉഷ, ഡോ :അജയ കുമാർ എന്നിവർ മെഡിക്കൽ ക്യാമ്പിനും, ബോധവൽക്കരണ ക്ലാസ്സിനും നേതൃത്വം നൽകി.

Leave a Reply