ദയാബായിക്ക് കെവിവിഇഎസ് മാലക്കല്ല് യൂണിറ്റിന്റെ ഐക്യദാർഡ്യം.
രാജപുരം: കാസർകോട് ജില്ലയുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എയിംസ് കാസർകോട് ജില്ലക്കനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം തുടരുന്ന ദയാബായിക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി മാലക്കല്ല് യുണിറ്റ്, മാലക്കല്ല് ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു .യുണിറ്റ് പ്രസിഡൻ്റ് കെ.കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിനോയി കുരുവിളാസ് സ്വാഗതവും ട്രഷറർ സോജോ തോമസ് നന്ദിയും പറഞ്ഞു. വനിതാ വിങ് ജില്ലാ സെക്രട്ടറി സുനിത ശ്രീധരൻ, യൂത്ത് വിങ് ജില്ലാ സെക്രട്ടറി റിജോ ജോസഫ് എന്നിവർ സംസാരിച്ചു.