- രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ പൂടംകല്ല് ഓണിയില്‍ പുള്ളിപ്പുലിയെ കെണിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി .പരപ്പ വനാതിര്‍ത്തിയോട് ചേര്‍ന്ന് കൊള്ളികൊച്ചി-ഓണി കോളനി റോഡിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പുലിയെ കണ്ടത്. ഇന്നു രാവിലെ എട്ടു മണിയോടെ പണിക്കു പോകുന്ന സ്ത്രീകളാണ് പുലി കെണിയില്‍ വീണതായി കണ്ടത്. ചീറ്റിപേടിപ്പിച്ചതോടെ പേടിച്ച് ഓടിയ ഇവര്‍ നാട്ടുകാരെയും പൊലിസിനെയും വിളിച്ച് വരുത്തുകയായിരുന്നു.കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സുധീര്‍ നെരോത്ത്, പനത്തടി സെക്ഷന്‍ ഫോറസ്റ്റര്‍ കെ.മധുസൂദനന്‍, മരുതോം സെക്ഷന്‍ ഫോറസ്റ്റര്‍ വി.എസ്.വിനോദ് കുമാര്‍, കെ.അനിലന്‍, കാഞ്ഞങ്ങാട് റേഞ്ച് സ്‌പെഷല്‍ ഡ്യൂട്ടി ഫോറസ്റ്റര്‍ ‘ടി.പ്രഭാകരന്‍, ഭീമനടി സെക്ഷന്‍ ഓഫിസര്‍ പി.ടി.രാജന്‍, ഡ്രൈന്‍ ഒ.എ.ഗിരീഷ് കുമാര്‍, രാജപുരം എസ്.ഐ എം.വി.ഷീജു എന്നിവര്‍ സ്ഥലത്തെത്തി . പുലി വീണവിപരമറിഞ്ഞ് 2 കിലോമീറ്ററോളം കയറ്റമായ കാടുമൂടിയ റോഡിലൂടെ നൂറുകണക്കിന് ആളുകളാണ് എത്തിച്ചേര്ന്നത്. പുള്ളിപുലി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ആരെയും സമീപത്തേക്ക് കടത്തി വിട്ടില്ല. പിന്നിട് 5 മണിയോടെ വയനാടില്‍ നിന്നും എത്തിയ മയക്ക് മരുന്ന് വെടി സംഘം എത്തിയാണ് പുള്ളിപ്പുലിയെ കെണിയില്‍ നിന്നും മോചിപ്പഹച്ചത്.വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി ബേബി, രാജപുരം എസ് ഐ ഷിജു, ഡി എഫ് ഒ എം രാജിവന്‍, റെയിഞ്ച് ഓഫിസര്‍ സുധീര്‍ നേരോത്ത്, എം കെ നാരായണന്‍ ഫോറസ്റ്റര്‍ മധുസുദനന്‍, എം ഗോപാലന്‍, പി ടി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ആണ് പുലിയെ പുറത്ത് എടുത്തത്. 20 മണിക്കുറുകളോളം അര ഭാഗത്ത് കേബിള്‍ കൊണ്ടുണ്ടാക്കിയ കുരുക്ക് മുറുകിയനിലയില്‍ കിടന്ന പുലിയെ മയക്കു വെടി വെച്ച ശേഷം വയനാട്ടിലേയ്ക്ക് കൊണ്ടു പോകാനായി കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസില്‍ എത്തിച്ച പുലി രാത്രിയോടെ ചാത്തു.