പടിമരുതിലെ ബിജു ജേക്കബ് മുല്ലപ്പള്ളിയുടെ നല്ലമനസ്സ് ഒരുകുടുംബത്തിന് തണലായി

രാജപുരം: ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി ജോബേലിനും, ഏഴാം ക്ലസ്സ് വിദ്യാര്‍ത്ഥിനി നിഷയ്ക്കും, ജോബേലിന്റെ ഇരട്ട സഹോദരി അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ +2 ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി സില്‍ജയ്ക്കും സുരക്ഷിതമായി കിടന്നുറങ്ങാന്‍ മനോഹരമായ ഒരു വീടൊരുങ്ങുന്നു .പഠനത്തില്‍ മിടുക്കനായിരുന്ന ജോബേല്‍ പിന്നോക്കം പോയതിന്റെ കാരണം അന്വക്ഷിച്ച ബ്‌ളാംതോട് സ്‌കൂളിലെ അദ്ധ്യാപകരാണ്, മദ്യപാനിയായ അച്ഛന്‍ തോമസിന്റെ ക്രൂരതകളും കൂലിപ്പണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന അമ്മ ഏലിയാമ്മയുടെയും ദുരിതം കോളിച്ചാല്‍ വിത്തുകളത്തെ ഒറ്റമുറി ഷെഡിലെത്തി മനസ്സിലാക്കിയത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പിടിഎ അംഗവും, മാധ്യമ പ്രവര്‍ത്തകനും, പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡണ്ടുമായ ശ്രീ.സെബാന്‍ കാരക്കുന്നേല്‍’ മറ്റ് മാധ്യമ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് 2018 ജൂണ്‍ 12-ാം തിയതിയിലെ എല്ലാ പ്രമുഖ മലയാള ദിനപ്പത്രങ്ങളിലും ഏലിയാമ്മയുടെ കുടുംബത്തിന്റെ ദുരിത ജീവിതം പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.പത്രവാര്‍ത്ത വന്ന ദിവസം തന്നെ പനത്തടി ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ആശാ സുരേഷിന്റെ നേതൃത്വത്തില്‍ ജനശ്രീ പ്രവര്‍ത്തകരും നാട്ടുകാരും സമീപത്തു തന്നെ ശ്രീമതി ഡെയ്‌സി ജോണ്‍ ചേരിക്കലാത്ത് എന്ന വ്യക്തിയുടെ പണിതീരാത്ത ഒരു കോണ്‍ക്രീറ്റ് വീട്ടിലേക്ക് താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിച്ചിരുന്നു… പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്
പടിമരുത് സ്വദേശിയും, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ബസ്റ്റാന്റ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ബുക്ക് കമ്പനി ഉടമയുമായ ബിജു ജേക്കബ് മുല്ലപ്പള്ളി എന്ന വ്യക്തി അദ്ദേഹത്തിന്റെ ഏഴാംമൈലില്‍ പുതുതായി നിര്‍മ്മിക്കുന്ന വീടിനൊപ്പം ശിലാസ്ഥാപനം നടത്തി, തന്റെ മാതാപിതാക്കളായ മുല്ലപ്പള്ളില്‍ ജേക്കബ്-ഏലിയാമ്മ ദമ്പതികളുടെ 50-ാം വിവാഹ വാര്‍ഷിക സ്മാരകമായി ഒടയംചാല്‍ ആലടുക്കത്ത് കുടുംബവക 7 സെന്റ് സ്ഥലത്ത് 950 sq .ft വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീട് ഏലിയാമ്മയ്ക്കും മക്കള്‍ക്കും നല്‍കാന്‍ തീരുമാനിക്കുകയയിരുന്നു. തന്റെ മാതാപിതാക്കളുടെ വിവാഹ സുവര്‍ണ്ണ ജൂബിലി ദിനത്തില്‍ തന്നെ പുതിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മം നടത്താനാണ് മുല്ലപ്പള്ളില്‍ കുടുംബം ആലോചിക്കുന്നത്.ബിജു ജേക്കബ്ബിന്റെ സുഹൃത്തും പാര്‍ട്ട്ണറുമായ മാലക്കല്ല് സ്വദേശി .ഷാജി പൂവക്കുളം ,മാതൃകാപരമായ ഈ തീരുമാനം എടുക്കാന്‍ ബിജു ജേക്കബ്ബിന് എല്ലാ വിധ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

Leave a Reply