- രാജപുരം: പൂടംകല്ല് പനത്തടി സഹകരണ ബാങ്കിന് മുന്‍ വശത്തുളള ഉണങ്ങിയ ആല്‍മരത്തിന്റെ വലിയ ശിഖരം പൊട്ടി ചെറിയ കമ്പില്‍ തങ്ങിനില്‍ക്കുന്നതിന്റെ ഭയത്തിലാണ് പൂടംകല്ല് ടൗണിലെ ജനങ്ങള്‍. ഇന്ന് വൈകുന്നേരം 6 ണിയോടുകൂടിയാണ് വലിയശബ്ദത്തില്‍ ആല്‍ മരത്തിന്റെ വലിയ ശിഖരം പൊട്ടി താഴത്തെകമ്പില്‍ തട്ടിനില്‍ക്കുന്നത്. ചെറിയൊരു കാറ്റടിച്ചാല്‍ നിലം പരിക്കാവുന്ന രീതിയിലാണിപ്പോള്‍. നൂറുകണക്കിന് വാഹനങ്ങളാണ് ഇതിന് താഴത്തുകൂടി ഓടികൊണ്ടിരിക്കുന്നത്. ഇതു മുറിച്ചു മാറ്റണമെന്ന് ജനങ്ങള്‍ പലപ്പോഴും ആവിശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെയും തീരുമാനങ്ങള്‍ ആയിട്ടില്ല. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ ഷീജു സ്ഥലം സന്ദര്‍ശിച്ചു.