സമ്മേളനത്തിന്റെ വരവറിയിച്ച് സ്‌കൂട്ടർ റാലി

സമ്മേളനത്തിന്റെ വരവറിയിച്ച് സ്‌കൂട്ടർ റാലി

രാജപുരം: കള്ളാറില്‍ ഓക്ടോബര്‍ 16,17 തീയതികളില്‍ നടക്കുന്ന അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ വരവറിയിച്ച് ഒടയംചാല്‍ മുതല്‍ കോളിച്ചാല്‍ വരെ വനിതകളുടെ സ്‌കൂട്ടർ റാലി സംഘടിപ്പിച്ചു. പരിപാടി സംഘാടക സമിതി ചെയര്‍മാന്‍ എം വി കൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് പി.സി.സുബൈദ അധ്യക്ഷയായി. കെ.വി.ലക്ഷ്മി, എം.സുമതി സംസാരിച്ചു. ചുള്ളിക്കര, പൂടംങ്കല്ല്, രാജപുരം, മാലക്കല്ല്, കോളിച്ചാല്‍ എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കള്ളാറില്‍ സമാപിച്ചു. കള്ളാറില്‍ നടന്ന സമാപനം സംസ്ഥാന ട്രഷറര്‍ ഇ.പ്തമാവതി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. സൗമ്യ വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.

Leave a Reply