എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെ ജെ സി ഐ ചുള്ളിക്കര അനുമോദിച്ചു

  • രാജപുരം: മലയോര മേഖലയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ ഏപ്ലസ് നേടിയ വിദ്യാര്‍ഥികളെയും അതിനു പ്രാപ്തരാക്കിയ വിദ്യാലയങ്ങളെയും ജെ സി ഐ ചുള്ളിക്കര ചാപ്ടറിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു. രാജപുരം വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹസാഗരം പരിപാടി കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ഉദ്ഘാനം ചെയ്തു. ജെ സി ഐ പ്രസിഡന്റ് സുരേഷ് കൂക്കള്‍ അധ്യക്ഷത വഹിച്ചു. കളളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം.സൈമണ്‍, ജെസി ഐ മുന്‍ പ്രസിഡന്റുമാരായ കമലാക്ഷന്‍ കുടുംബൂര്‍, ഷാജി പുവക്കുളം എന്നിവര്‍ ഉപഹാര വിതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് പ്രസിഡന്റ് സി.ടി.ലൂക്കോസ്, ജെസി ഐ മുന്‍ പ്രസിഡന്റുമാരായ ബിജു മുണ്ടപ്പുഴ, സജി എയ്ഞ്ചല്‍, എന്‍.കെ. മനോജ് കുമാര്‍, സെക്രട്ടറി മണികണ്ഠന്‍ കോടോത്ത്, രക്ഷാകര്‍തൃ പ്രതിനിധി എം.തമ്പാന്‍, വിദ്യാര്‍ഥി പ്രതിനിധി വി.ഐശ്വര്യ എന്നിവര്‍ പ്രസംഗിച്ചു. രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ബെസി മറുപടി പ്രസംഗം നടത്തി. പാണത്തൂര്‍ ചിറ ങ്കടവ് ഗവ.വെല്‍ഫയര്‍ ഹൈസ്‌കൂള്‍, ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചാമുണ്ഡിക്കുന്ന് ഗവ.ഹൈസ്‌കൂള്‍, രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളില്‍ നിന്നായി 100 വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു.

Leave a Reply