ഹോസ്ദൂർഗ് ഉപജില്ലാ ശാസ്ത്രോത്സവം 22 ന് പാണത്തൂരിൽ .
രാജപുരം: ഹോസ്ദുർഗ്ഗ് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 22 ന് പാണത്തൂർ ഗവ: വെൽഫയർ ഹൈസ്കൂളിൽ വെച്ച് നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാരായ ലത അരവിന്ദ്, സുപ്രിയ ശിവദാസ് , പഞ്ചായത്തംഗം വി.പി. ഹരിദാസ് , പ്രധാനാധ്യാപിക സി. കോമളവല്ലി, പിടിഎ പ്രസിഡന്റ് പി. തമ്പാൻ, ഗോപാലകൃഷ്ണൻ കാട്ടൂർ , പി.രാജേഷ് എന്നിവർ പറഞ്ഞു. ഹോസ്ദൂർഗ് ഉപജില്ലയിലെ 88 വിദ്യാലയങ്ങളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. ശാസ്ത്ര സാങ്കേതിക മികവിലേക്ക് വഴി തുറക്കാനുള്ള ശാസ്ത്രോത്സവത്തെ മലയോരത്തിൻ്റെ ഉത്സവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി. 21 ന് വെള്ളിയാഴ്ച വിളംബര ഘോഷയാത്ര രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടക്കുന്ന ശാസ്ത്രോത്സവം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. ശാസ്ത്രോത്സവത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി നടത്തിയിട്ടുള്ളത്.