വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ജനസഭ സംഘടിപ്പിച്ചു.

വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെ ജനസഭ സംഘടിപ്പിച്ചു.

രാജപുരം: സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിനും സാധാരണക്കാരൻ്റെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ്ജ് വർദ്ധനവിനും ഇടയാക്കുന്ന കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്‌സ് ഒടയൻചാലിൽ സംഘടിപ്പിച്ച ജനസഭ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു പനത്തടി ഏരിയ കമ്മിറ്റി പ്രസിഡണ്ട് ടി.ബാബു അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ കമ്മിറ്റി നേതാക്കളായ ഒ.വി രമേഷ്, പി.പി ബാബു, കെ.എസ് ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.ജനാർദ്ദനൻ എന്നിവർ വൈദ്യുതി നിയമ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സംസാരിച്ചു. സി പി എം ബേളൂർ ലോക്കൽ സെക്രട്ടി എച്ച്.നാഗേഷ്, കരാർ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി റോണി ആൻ്റണി, പെൻഷനേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി പീറ്റർ എന്നിവർ ജനസഭയെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സി ഐ ടി യു പനത്തടി ഏരിയ കമ്മിറ്റി അംഗം കെ.ഗണേശൻ.കെ സ്വാഗതവും കോർഡിനേഷൻ ഡിവിഷൻ മെമ്പർ സന്തോഷ്.ബി.നായർ നന്ദിയും പറഞ്ഞു.

Leave a Reply