ഗവർണർക്കെതിരെ സിപിഎം പ്രതിഷേധം
രാജപുരം: ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എൽഡിഎഫിൻ്റെ നേതൃത്വത്തിൽ പൂടംകല്ലിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.രക്നാകരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.എ പ്രഭാകരൻ, കെ.ജനാർദ്ദനൻ, എം.ജെ.ലൂക്കോസ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ.കെരാജേന്ദ്രൻ സ്വാഗതം പറഞ്ഞു.