ഡിവൈഎഫ്ഐ പാർലമെൻ്റ് സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ലോക്കൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

ഡിവൈഎഫ്ഐ പാർലമെൻ്റ് സമരത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ലോക്കൽ കമ്മിറ്റി യാത്രയയപ്പ് നൽകി.

രാജപുരം : ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ തൊഴിലില്ലായ്മക്കെതിരെ നവംബർ 3ന് പാർലമെൻ്റിലേക്ക് നടക്കുന്ന സമരത്തിൽ പങ്കെടുക്കുന്നതിനായി പോകുന്ന ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ഷാലു മാത്യു, രാജപുരം മേഖലാ സെക്രട്ടറി കെ.ജെ.ഷൈജിൻ എന്നിവർക്ക് സിപിഎം രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ലോക്കൽ സെക്രട്ടറി എ.കെ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ അയ്യങ്കാവ് അധ്യക്ഷത വഹിച്ചു. ഷാലു മാത്യു, കെ.ജെ.ഷൈജിൻ, കെ.എ.പ്രഭാകരൻ, കെ.ജനാർദ്ദനൻ, കെ.എം.ഹനീഫ എന്നിവർ സംസാരിച്ചു. നാരായണൻ അരിച്ചെപ്പ് സ്വാഗതം പറഞ്ഞു.

Leave a Reply