എം ബി ബി എസ് അഡ്മിഷൻ ലഭിച്ച അതുൽ കൃഷ്ണക്ക് ജനശ്രീയുടെ ആദരം

എം ബി ബി എസ് അഡ്മിഷൻ ലഭിച്ച അതുൽ കൃഷ്ണക്ക് ജനശ്രീയുടെ ആദരം

രാജപുരം: പനത്തടി പഞ്ചായത്തിലെ, ചാമുണ്ടിക്കുന്ന് ഓട്ടമലയിലെ രാധാകൃഷ്ണന്റെയും ദീപയുടെയും മകൻ അതുൽ കൃഷ്ണ 2022 നീറ്റ് പരീക്ഷ ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ച് എം ബി ബി എസ് അഡ്മിഷൻ നേടിയത്. ഈ മലയോര ഗ്രാമത്തിൽ നിന്ന് മിന്നുന്ന വിജയം കൈവരിച്ച അതുൽ കൃഷ്ണയെ ജനശ്രീ പനത്തടി മണ്ഡലം സഭ അഭിനന്ദിച്ചു. മണ്ഡലം ചെയർമാൻ എം. ജയകുമാർ, ജനശ്രീ ജില്ലാ കമ്മറ്റി അംഗം രാജീവ് തോമസ്, പനത്തടി മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.ജെ.ജെയിംസ്, ജനശ്രീ മണ്ഡലം സെക്രട്ടറി വിനോദ് ഫിലിപ്പ്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജീഷ് കോളിച്ചാൽ, ഗ്രാമ പഞ്ചായത്തംഗം എൻ.വിൻസെന്റ്, സിന്ധു പ്രസാദ്, ബളാംതോട് ക്ഷീരോത്പാദക സംഘം പ്രസിഡന്റ് വിജയകുമാരൻ നായർ, വിനോദ് കുമാർ മുന്തന്റെമൂല, എൻ. ചന്ദ്രശേഖരൻ നായർ,വിനീത് ഓട്ടമല, ഉഷ ബി.നായർ, രാമചന്ദ്രൻ ഓട്ടമല തുടങ്ങിയവർ സംസാരിച്ചു.

Leave a Reply